ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാനാകില്ല, പകരം കേന്ദ്രവിഹിതം നല്‍കാം

Thursday 8 March 2018 2:30 pm IST
"undefined"

ന്യൂദല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവിക്ക് സമാനമായ കേന്ദ്രവിഹിതം നല്‍കാമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  എന്താണ് ഈ പ്രത്യേക പദവി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാധാരണഗതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഈ പദവി നല്‍കാറുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നു.

പ്രത്യേക പദവി സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്ക് സാധാരണ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ആന്ധ്രയെ പ്രത്യേക പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പണം നല്‍കാമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

വിഭജനത്തിന് ആന്ധ്രയ്ക്ക് സമ്മതമില്ലായിരുന്നു. തെലങ്കാന വിഭജനം ആഗ്രഹിച്ചിരുന്ന്. വിഭവശേഷിയുടെ കാര്യത്തില്‍ നഷ്ടമുണ്ടായത് ആന്ധ്രയ്ക്കാണ്. വാക്കുപറഞ്ഞതുപോലെ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമായിരുന്നു. എന്നാല്‍ പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് പ്രത്യേക പാക്കേജ് പദവിയാണ് ഇപ്പോള്‍ ആന്ധ്രയ്ക്ക് നല്‍കാനാവുകയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.