കുതിച്ചു പായാൻ ഇനി യമഹ ആർ15 വി3.0

Thursday 8 March 2018 3:20 pm IST
"undefined"

ന്യൂദൽഹി: സൂപ്പർ ബൈക്കുകൾ എല്ലായ്പ്പോഴും യുവാക്കളുടെ ഹരമാണ്. പ്രത്യേകിച്ച് യമഹ പോലുള്ള വാഹന നിർമ്മാതാക്കളുടെ ബൈക്കുകൾക്ക് ആഗോളതലത്തിൽ വളരെയധികം സ്വീകാര്യതയുണ്ട്. ഇന്ത്യയിലും യമഹയുടെ സൂപ്പർ ബൈക്കുകൾക്ക് ഏറെ ആരാധകരുണ്ട്. യമഹയുടെ എഫ്സി, ആർ15 തുടങ്ങി മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ സുപരിചിതമാണ്. അടുത്തിടെ നടന്ന ഓട്ടോ എക്സ്പോയിൽ ആർ15ൻ്റെ ഏറ്റവും പുതിയ മോഡൽ യമഹ അവതരിപ്പിച്ചു. ആർ15 വി3.0 മോഡലാണ് യമഹ അവതരിപ്പിച്ചത്.

സ്പോർട്സ് ബൈക്കിൻ്റെ തനതായ മികവിൽ അവതരിപ്പിച്ചിരിക്കുന്ന ഈ വാഹനം കാഴ്ചയിൽ പഴയ  ആർ15ൻ്റെ രൂപഭാവം തന്നെയാണ്. 155 സിസി ലിക്യുഡ് കൂൾഡ് എഞ്ചിൻ ശേഷിയുള്ള ഈ ബൈക്ക് 19 ബിഎച്ച്പി കരുത്ത് പകരുന്നു. 

ആറ് സ്പീഡ് ഗിയർ ബോക്സാണ് ഈ സ്പോർട്സ് ബൈക്കിൻ്റെ വേഗത നിയന്ത്രിക്കുന്നത്. 139 കിലോ ഭാരമുള്ള ബൈക്കിന് 30 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. നീല, തണ്ടർ ഗ്രേ നിറങ്ങളിലിറങ്ങുന്ന വാഹനത്തിന് 1.33 ലക്ഷം രൂപയാണ് വില. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.