ഇ-ടോയ്‌ലറ്റുകള്‍ നോക്കുകുത്തി

Thursday 8 March 2018 3:38 pm IST

 

 

കുണ്ടറ: പൊതുഖജനാവില്‍നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ച് 2012ല്‍ അഞ്ചാലുമൂട് ജങ്ഷനില്‍ സ്ഥാപിച്ച ഇ-ടോയിലറ്റുകള്‍ പ്രവര്‍ത്തിക്കാതായിട്ട് അഞ്ചുവര്‍ഷം. അധികൃതര്‍ തിരിഞ്ഞുനോക്കാതെയും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായും നാശത്തിന്റെ വക്കിലാണ് ഇത്. ആരംഭദശയില്‍ തന്നെ വെള്ളത്തിന്റെ ബുദ്ധിമുട്ടുകൊണ്ടാണ് അടച്ചുപൂട്ടിയതെന്നും ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തുക അനുവദിക്കാത്തതിനാലാണെന്നും സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. അഞ്ചാലുംമൂട്ടിലെത്തുന്ന പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ബുദ്ധിമുട്ടിനെത്തുടര്‍ന്ന് നിരവധി പരാതികള്‍ക്കുശേഷമാണ് ടോയ്‌ലറ്റ് നിര്‍മിച്ചത്. 

എന്നാല്‍ ഇത് തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസം ചില ഉദ്യോഗസ്ഥരാണെന്നും ഒന്നുകില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ നീക്കം ചെയ്യണമെന്നും വ്യാപാരികളും ഓട്ടോ-ടാക്‌സി തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നു. ഇ-ടോയ്‌ലറ്റുകള്‍ എത്രയും പെട്ടെന്ന്  അറ്റകുറ്റപണികള്‍ നടത്തി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ശക്തമായ  സമരപരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ട് പോകുമെന്ന് കൊല്ലം മണ്ഡലം പ്രസിഡന്റ് അഭിലാഷ് കടവൂരും സെക്രട്ടറി സജീവും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.