വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി പുതിയ പദ്ധതിയുമായി മധ്യപ്രദേശ്

Thursday 8 March 2018 4:03 pm IST
"undefined"

ഭോപ്പാല്‍ : ഈ വനിതാ ദിനത്തില്‍ സംസ്ഥാനത്തെ ഓരോ അമ്മമാര്‍ക്കും കൈത്താങ്ങാകുന്ന പദ്ധതി പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍.

മുഖ്യമന്ത്രി മഹിളാഘോഷ് എന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് ചൗഹാന്‍ ഇന്ന് പ്രഖ്യാപിച്ചത്. അന്‍പത് വയസ്സ് പിന്നിട്ട അവിവാഹിതരായ സ്ത്രീകള്‍ക്കാണ് ഈ പദ്ധതി പ്രകാരമുള്ള പെന്‍ഷന് അര്‍ഹതയുള്ളത്.

അവിവാഹിതരായ സ്ത്രീകള്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് ബാധ്യതയാകുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശിവ് രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ക്ക് മുതിരുന്നവരെ പരസ്യമായി തൂക്കിലേറ്റുന്ന നിയമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.