അസം: മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ പുറത്തുവരുന്നു

Thursday 8 March 2018 4:10 pm IST

ഗുവാഹതി: അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ഓരോന്ന് പുറത്തുവരുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ കര്‍ശന നിലപാടുകളും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യവുമാണ് സഹായകമാകുന്നത്.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നേതൃത്തില്‍ വന്‍ അഴിമതിയെന്നായിരുന്നു ആക്ഷേപം. അവയില്‍ പലതും സത്യമായിരുന്നുവെന്ന് ബോദ്ധ്യമാവുകയാണ്. മന്ത്രിമാര്‍ മാത്രമല്ല, ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും അഴിമതിയില്‍ മുങ്ങിയിരുന്നു. 

കാര്‍ഷിക അഴിമതിയെന്ന് ആക്ഷേപം ഉയര്‍ന്ന സംഭവത്തില്‍ സിഐഡി അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. കര്‍ഷകര്‍ക്ക് ഇലക്‌ട്രോണിക് മോട്ടറുകള്‍ നല്‍കുന്ന ബഹുകോടി രൂപയുടെ പദ്ധതിയിലായിരുന്നു അഴിമതി. ഇല്ലാത്ത ആളുകളുടെ മേല്‍വിലാസമുണ്ടാക്കി മോട്ടോര്‍ കൊടുത്തുവെന്ന് വ്യാജരേഖയുണ്ടാക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി. എക്സ്. എഞ്ചീനിയര്‍, ജുനിയര്‍ എഞ്ചിനീയര്‍ എന്നിവരാണ് അറസ്റ്റിലായത്. 

2010നും 11 നും ഇടയില്‍ നടന്ന അഴിമതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ഉണ്ട്. കുടുതല്‍ അറസ്റ്റുണ്ടായേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.