സോളാര്‍ കമ്മിഷന്‍ നിയമനം നിയമപരമെന്ന് സര്‍ക്കാര്‍

Thursday 8 March 2018 5:32 pm IST

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തള്ളി സര്‍ക്കാര്‍. കമ്മിഷന്റെ നിയമനം നിയമപരമല്ല എന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തെ എതിര്‍ത്താണ് കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. 

സോളാര്‍ കമ്മിഷന്റെ നിയമനം സാധുവാണെന്ന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണം ഇല്ലാത്തതിനാല്‍ മാത്രം കമ്മിഷനെ തള്ളാനാവില്ലെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കമീഷന്‍ നിയമനം നിയമപരമല്ല എന്നും സരിതിയുടെ കത്തിനെ മാത്രം അഠിസ്ഥാനമാക്കിയാണ് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത് എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം.

ഹര്‍ജിയില്‍ നാളെയും സര്‍ക്കാരിന്റെ വാദം തുടരും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം ഇന്ന് പൂര്‍ത്തിയായി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.