അശ്വിനി കുമാര്‍ കൊലക്കേസ് എന്‍ഐഎയ്ക്ക് വിടാന്‍ ഹര്‍ജി; ശ്യാം പ്രസാദ് കൊലക്കേസ് എന്‍ഐഎ ഏറ്റെടുക്കും

Thursday 8 March 2018 5:53 pm IST
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ സമാനത അവര്‍ക്ക് ലഭിക്കുന്ന ഭീകരപരിശീലനത്തിന്റെ തെളിവായി കണക്കാക്കി അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രആഭ്യന്തരമന്ത്രാലയം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
"undefined"

ന്യൂദല്‍ഹി: കണ്ണൂര്‍ കണ്ണവത്ത് ആര്‍എസ്എസ് ശാഖാ ശിക്ഷക് കെ.വി ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ശ്യാംപ്രസാദിന്റെ അച്ഛന്‍ രവീന്ദ്രനും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. 

ശ്യാം പ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്നും കൊല ചെയ്ത രീതി അക്രമിസംഘത്തിന് ലഭിക്കുന്ന ഭീകര പരിശീലനങ്ങളുടെ തെളിവാണെന്നും പരാതിയില്‍ കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ സമാനത അവര്‍ക്ക് ലഭിക്കുന്ന ഭീകരപരിശീലനത്തിന്റെ തെളിവായി കണക്കാക്കി അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രആഭ്യന്തരമന്ത്രാലയം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. 

കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, കേന്ദ്രആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ എന്നിവര്‍ക്കാണ് കുമ്മനം രാജശേഖരന്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസന്വേഷണം ഏറ്റെടുക്കാന്‍ എന്‍ഐഎ സന്നദ്ധത അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കാനിരിക്കെ കണ്ണൂര്‍ കൊലക്കേസ് പിഎഫ്‌ഐയുടെ ഭീകര പരിശീലനത്തിന്റെ ഉദാഹരണമായി കണക്കാക്കും. ജനുവരി 19നാണ് ശ്യാം പ്രസാദിനെ കാറുപയോഗിച്ച് ബൈക്കിടിലിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 

കണ്ണൂരിലെ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖായിരുന്ന അശ്വിനികുമാറിന്റെ കൊലപാതക കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അശ്വനികുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച് 22ന് തലശ്ശേരി വിചാരണ കോടതി കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് നടപടി. 2005 മാര്‍ച്ച് പത്തിനാണ് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പോപ്പുലര്‍ഫ്രണ്ട് ഭീകരരുടെ ആക്രമണത്തില്‍ അശ്വിനികുമാര്‍ കൊല്ലപ്പെട്ടത്. എന്‍ഐഎ അന്വേഷിക്കുന്ന നാറാത്ത് ആയുധ പരിശീലന കേസിലെ ഒന്നാം പ്രതിയാണ് അ്ശ്വിനി കുമാര്‍ കേസിലെ ഒന്നാം പ്രതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.