ത്രിപുരയിലെ ലെനിന്‍ പ്രതിമ നിര്‍മ്മിച്ചത് തൊഴില്‍ പദ്ധതിയുടെ പണം വകമാറ്റി

Thursday 8 March 2018 6:12 pm IST
നഗരത്തിലും ഗ്രാമത്തിലും, സംസ്ഥാനത്തെമ്പാടും തൊഴില്‍ പ്രശ്നം രൂക്ഷമായിരിക്കെയാണ് അതിനുള്ള പദ്ധതിയില്‍നിന്ന് സിപിഎം അഞ്ചുലക്ഷം വകമാറ്റി 2015 ല്‍ ലെനില്‍ പ്രതിമ സ്ഥാപിച്ചത്.
"undefined"

അഗര്‍ത്തല: പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ച, വികസനം മുരടിച്ച ത്രിപുരയില്‍ ലെനില്‍ പ്രതിമ സ്ഥാപിക്കാന്‍ പണം ചെലവിട്ടത് ത്രിപുര അര്‍ബന്‍ എംപ്ലോയ്മെന്റ് പ്രോഗ്രാമില്‍നിന്ന് വകമാറ്റി. അഞ്ച്ലക്ഷം രൂപയാണ് ചെലവഴിച്ചത്. 11 അടി പ്രതിമ ഫൈബര്‍ ഗ്ലാസിലാണുണ്ടാക്കിയത്. 

നഗരത്തിലും ഗ്രാമത്തിലും, സംസ്ഥാനത്തെമ്പാടും തൊഴില്‍ പ്രശ്നം രൂക്ഷമായിരിക്കെയാണ് അതിനുള്ള പദ്ധതിയില്‍നിന്ന് സിപിഎം അഞ്ചുലക്ഷം വകമാറ്റി 2015 ല്‍ ലെനില്‍ പ്രതിമ സ്ഥാപിച്ചത്.

പ്രതിമ തകര്‍ത്ത ആള്‍ക്കൂട്ടം ലെനിന്റെ മുഖമൊന്നും വികൃതമാക്കിയിട്ടില്ല. തലയും ഉടലും ആദ്യംതന്നെ വേറിട്ടു പോയിരുന്നതിനാല്‍ ജനം രോഷം തീര്‍ത്തത് ഉടലിനോടാണ്. ആ സ്ഥിതിക്ക് തകര്‍ത്തതിന്റെ അവശിഷ്ടം ബെലോണിയ മുനിസിപ്പാലിറ്റി കൗണ്‍സില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചു. നഗരസഭയ്ക്ക് ഉള്ളില്‍ സൂക്ഷിക്കണോ പുറത്തു വെക്കണോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് മുനിസിപ്പാലിറ്റി സിഇഒ അമിത് ഘോഷ് പറഞ്ഞു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് മുനിസിപ്പാലിറ്റി പരിസരത്തേക്ക് പ്രതിമാവശിഷ്ടം മാറ്റാന്‍ തീരുമാനിച്ചത്. 

അതിനിടെ ഏതെങ്കിലും പാര്‍ട്ടി ഏറ്റെടുത്ത് പ്രതിമ നന്നാക്കുന്നതിനോ പ്രതിമ നന്നാക്കാനുള്ള ചെലവ് നല്‍കുന്നതിനോ തടസമില്ലാത്ത സംവിധാനത്തെക്കുറിച്ച് ആലോചിക്കുമെന്നും ഘോഷ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.