പോലീസുകാരന്‍ ബൈക്കില്‍ നിന്ന് തള്ളിയിട്ട ഗര്‍ഭിണി മരിച്ചു

Thursday 8 March 2018 7:57 pm IST
"undefined"

ചെന്നൈ : പോലീസുകാരന്‍ ബൈക്കില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് തെറിച്ചുവീണ ഗര്‍ഭിണി വാന്‍ കയറി മരിച്ചു. തിരുച്ചി  ജില്ലയിലെ തിരുവെരുമ്പൂരില്‍ ഉഷ(30) എന്ന സ്ത്രീയാണ്  ദാരുണമായി മരിച്ചത്. 

ഉഷ ഭര്‍ത്താവ് ധര്‍മ്മരാജിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ പോലീസുകാരന്‍ കൈകാണിച്ചെങ്കിലും ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ ഇയാള്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

തുടര്‍ന്ന് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ കമല്‍രാജ് എന്ന പോലീസുകാരന്‍ ഇവരുടെ വണ്ടി ചവിട്ടി വീഴ്ത്തുകയായിരുന്നു. വണ്ടിയില്‍ നിന്ന് തെറിച്ചുവീണ ഉഷയുടെ മേല്‍ വാന്‍ കയറി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വീഴ്ചയില്‍ ധര്‍മ്മരാജിനും ഗുരുതരമായി പരിക്കേറ്റു. ഉഷ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. 

ഇതില്‍ ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് കമല്‍രാജിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകള്‍ തിരിച്ചിറപ്പള്ളി  തഞ്ചാവൂര്‍ ദേശീയപാത ഉപരോധിച്ചു. കമല്‍രാജ് മദ്യപിച്ചിരുന്നതായും ഇവര്‍ ആരോപിച്ചു. 

തുടര്‍ന്ന് പോലീസുകാരനെതിരെ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തി ഗണേഷ് ഉറപ്പ് നല്‍കിയതിനുശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. സംഭവത്തില്‍ അയിടന്തിരമായി നടപടി സ്വീകരിക്കുമെന്ന്  കളക്ടര്‍ രാജമണി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.