ജലം ഊറ്റുന്നതായി പരാതി

Friday 9 March 2018 1:01 am IST


ചേര്‍ത്തല: ശുദ്ധജലത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ നിന്ന് ജലം ഊറ്റുന്നതായി പരാതി. ഓരുപ്രദേശമായ വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലത്തിനായി വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളില്‍ നിന്നാണ് പീലിംഗ് ഷെഡുകളും മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങളും വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റുമായി വെള്ളം ഊറ്റുന്നതത്രേ. ഇതിനാല്‍ മേഖലയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലൊണ് പരാതി.
 പൊതുടാപ്പുകളില്‍ താല്‍ക്കാലിക പൈപ്പ് വെച്ചാണ് ഇവര്‍ വെള്ളം എടുക്കുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ പഞ്ചായത്ത് ജല അതോറിറ്റി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
 ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.