ജന്മഭൂമി 'ചിക്കര' പ്രകാശനം ചെയ്തു

Friday 9 March 2018 1:02 am IST


കണിച്ചുകുളങ്ങര: ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് 'ചിക്കര' ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്തു. 
  ദേവസ്വം ട്രഷറര്‍ കെ.കെ. മഹേശന്‍, ധനേശന്‍ പൊഴിക്കല്‍, കെ.എല്‍. അശോകന്‍, ജന്മഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ നവീന്‍ കേശവ്,  ജില്ലാ കോര്‍ഡിനേറ്റര്‍ എ.വി. ഷിജു, മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് വിഷ്ണു തിലക്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ കെ. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഗുരുദേവന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും ചിത്രങ്ങളുമാണ് മുപ്പത്തിരണ്ടു പേജുകളുള്ള പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
  ദേവസ്വം പ്രസിഡന്റായി അരനൂറ്റാണ്ട് പിന്നിടുന്ന എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തന മികവിന്റെ പിന്നിട്ട വഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.