അരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം ഈ മാസം തുടങ്ങുമെന്ന്

Friday 9 March 2018 1:04 am IST


അരൂര്‍: അമിത നികുതി വര്‍ധനവ്  നടപ്പിലാക്കുന്നതിനെതിരെ അരൂര്‍ ഗ്രാമപഞ്ചായത്തിനോട് കോടതി വിശദീകരണം തേടി. വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് മറ്റു പഞ്ചായത്തുകളില്‍ ഇല്ലാത്ത നികുതി വര്‍ദ്ധന അരൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാത്രം എങ്ങനെ വന്നു എന്ന് കോടതി ചോദിച്ചത്.
  10ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ചന്തിരൂര്‍ മര്‍ച്ചന്റ്‌സ് യൂണിയന്‍ പ്രസിഡന്റുമായ യു.ഡി. ഷാജിയും അരൂര്‍ യൂണിറ്റ് പ്രസിഡന്റ് പ്രേംലാലും ചേര്‍ന്ന് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
  നികുതി വര്‍ദ്ധനവിനെതിരെ അരൂര്‍, ചന്തിരൂര്‍ മര്‍ച്ചന്റ്‌സ് യൂണിയനുകള്‍ സംയുക്തമായി പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തിന് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത്  ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു.പ്രതിക്ഷേ ധര്‍ണ്ണ നടന്നു കൊണ്ടിരിക്കുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മയുടെയും മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയും അതനുസരിച്ച് കമ്മിറ്റിയില്‍ ഈ വിഷയം പരിശോധിച്ച് നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു.
  എന്നാല്‍ പിന്നീട് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണ്ണമായ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.