തെരുവ് കയ്യേറ്റത്തിന് അധികൃതരുടെ പിന്തുണ: ബിജെപി

Friday 9 March 2018 1:05 am IST


ആലപ്പുഴ: നഗരത്തില്‍ നടക്കുന്ന തെരുവ് കയ്യേറ്റങ്ങള്‍  പൊതുമരാമത്തു വകുപ്പിന്റെയും എല്‍ഡിഎഫ്. - യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും പിന്തുണയോടെയാണെന്ന്  ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്  ജി. വിനോദ് കുമാര്‍ പറഞ്ഞു.സ്വച്ഛ് സര്‍വ്വേഷന്‍ സര്‍വ്വേയുടെ പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ റോഡ് കയ്യേറ്റക്കാരെ ഒഴിപ്പിച്ച നഗരസഭാ അധികൃതരുടെ അനുവാദത്തോടെ  തന്നെ വീണ്ടും തെരുവു  കയ്യേറ്റം വ്യാപകമായിരിക്കുകയാണ്. കൗണ്‍സിലര്‍മാരുടെ  ബിനാമികളാണ്  പല കച്ചവടക്കാരും. ഒരാള്‍ തന്നെ അഞ്ചും ആറും കടകള്‍ റോഡ് കയ്യേറി വെച്ചിട്ട് അവിടെ കൂലിക്ക് ആളെ നിര്‍ത്തി കച്ചവടം ചെയ്യിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.