കുടുംബത്തിനോ രാജ്യത്തിനോ പെണ്‍കുട്ടികള്‍ ഭാരമല്ല, അഭിമാനമാണ്

Thursday 8 March 2018 8:06 pm IST
ഇന്ത്യക്കാരായ എല്ലാ പൗരന്മാരും തുല്യരാണ്,ആണ്‍ പെണ്‍ വ്യത്യാസം പിന്തുടരുന്ന രാജ്യമല്ല ഇന്ത്യ. ആണ്‍കുട്ടികളെപ്പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
"undefined"

ന്യൂദല്‍ഹി: കുടുംബത്തിനോ രാജ്യത്തിനോ പെണ്‍കുട്ടികള്‍  ഭാരമല്ലെന്നും മറിച്ച് അഭിമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്‍റെ എത്രയോ മേഖലകളിലാണ് അവര്‍ മുതല്‍കൂട്ടാകുന്നത്. പെണ്‍കുട്ടികള്‍ മികവുകാട്ടുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യക്കാരായ എല്ലാ പൗരന്മാരും തുല്യരാണ്,ആണ്‍ പെണ്‍ വ്യത്യാസം പിന്തുടരുന്ന രാജ്യമല്ല ഇന്ത്യ. ആണ്‍കുട്ടികളെപ്പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

വനിതാ ദിനത്തോടനുബന്ധിച്ച് അവള്‍ എന്നെ പ്രചോദിപ്പിക്കുന്നു' എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ മോദി ക്യാമ്പയിന്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ അഭിമാന നേട്ടങ്ങളുടെ പിന്നില്‍ ശക്തിയായി നിലകൊണ്ട സ്ത്രീ രത്‌നങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം ട്വിറ്ററില്‍ പങ്ക് വച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.