ന്യൂദല്‍ഹി: ജൈവ നാപ്കിനുകള്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മ്മിച്ച് വില്‍ക്കുന്ന പദ്ധതി കേന്ദ്രം തുടങ്ങി. ഒരു പാഡിന് വില രണ്ടര രൂപ മാത്രമാണ്. നാണ്ണെയമുള്ള പാക്കറ്റിന് വില പത്തു രൂപ മാത്രം. ഇവ രാജ്യത്തെ 3200 ജനൗഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാക്കും.
വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര രാസവസ്തു മന്ത്രാലയമാണ് മണ്ണില്‍ ലയിച്ചുചേരുന്ന സാനിറ്ററി നാപ്കിനുകള്‍ സുവിധയെന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്.
വിപണയില്‍ ഇപ്പോള്‍ നാലു നാപ്കിനുകളുടെ പാക്കറ്റിന് വില 32 രൂപയാണ്. കുറഞ്ഞ വിലയ്ക്ക് നാപ്കിനുകള്‍ ലഭ്യമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്ദ്ദേശക്രപകാരണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: