പൊല്‍പ്പുള്ളിയില്‍ സിപിഎം അക്രമം തുടരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Thursday 8 March 2018 2:13 am IST

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊല്‍പ്പുള്ളി പനയൂര്‍ സ്വദേശി അനീഷ്(27) ആണ് ഏറ്റവുമൊടുവില്‍ അക്രമരാഷ്ട്രീയത്തിന്റെ ഇരയായത്.

     കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ അനീഷിനെ വെട്ടിയത്. തലയ്ക്കും ഇടതുകൈക്കും മാരകമായി പരിക്കേറ്റ അനീഷ് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

     ചിറ്റൂരില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി മുരുകനോട് വച്ച് ഇരുമ്പ് വടിയും വാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംഘം ചേര്‍ന്നാക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. പത്തുദിവസം മുമ്പ് ആര്‍എസ്എസ് ശാഖ ശിക്ഷക് ആയ സജീഷിനെ നെല്ലുകുത്ത് പാറയില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ചികിത്സക്കുശേഷം കഴിഞ്ഞ ദിവസമാണ് സജീഷ് വീട്ടില്‍ തിരിച്ചെത്തിയത്. 

    സജീഷിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ചിറ്റൂര്‍ പോലീസ് ഇനിയും കേസെടുത്തിട്ടില്ല. ഇതിനുപിന്നാലെയാണ് അനീഷിനെ ആക്രമിച്ചത്. മൂന്ന് മാസം മുമ്പ് കല്ലുട്ടിയാലില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൊടികള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയുമുണ്ടായി. 

    ഓരോ ബൂത്ത് തലത്തിലും പ്രവര്‍ത്തകര്‍ക്ക്‌നേരെ നിരന്തരമായ ആക്രമണമാണ് നടക്കുന്നതെന്ന് ആര്‍എസ്എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എം.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.

    സിപിഎം വിട്ട് കൂടുതല്‍ യുവാക്കള്‍ ബിജെപിയിലേക്ക് വരുന്നതിന്റെ അസഹിഷ്ണുതയാണ് അക്രമത്തിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.