സ്റ്റേഷന്‍ ഭരണമേറ്റെടുത്ത് വനിതപോലീസ്

Thursday 8 March 2018 2:14 am IST

പുരുഷ പോലീസുകാര്‍ക്കോപ്പംതന്നെ ഇക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് അവര്‍ തെളിയിച്ചു. 

   എസ്‌ഐ ബേബിക്കായിരുന്നു ഇന്നലെ സ്റ്റേഷന്റെ ചുമതല. ജനറല്‍ ഡ്യുട്ടിയുടെ ചുമതല സീനിയര്‍  സിവില്‍ പോലീസ് ഓഫീസര്‍ പ്രേമകുമാരി ഏറ്റെടുത്തു. നഗരസുരക്ഷയുറപ്പാക്കാന്‍ എസ്‌ഐ ബേബി ജീപ്പില്‍ കയറിയിരുന്നപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷീബയെത്തി.സ്‌റ്റേഷന്റെ ചുമതല സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ധ്യയും ഉഷാദേവിയും ഏറ്റെടുത്തതോടെ സേ്റ്റഷന്‍ ഭരണം വളയിട്ടകൈകളില്‍ ഭദ്രം. സ്‌റ്റേഷനിലെ പുരുഷപോലീസുകാര്‍ക്കും തങ്ങളുടെ സഹപ്രവര്‍ത്തകരായ മഹിളാരത്‌നങ്ങളെക്കുറിച്ച് അഭിമാനം മാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.