തൃത്താല അക്ഷയകേന്ദ്രത്തിന് കളക്ടറുടെ താക്കീത്

Thursday 8 March 2018 2:15 am IST

തൃത്താല കൂറ്റനാട് റോഡില്‍ കനറബാങ്കിന് സമീപം സ്ഥിതി ചെയ്യുന്ന അക്ഷയസെന്റര്‍ നടത്തിപ്പുകാര്‍ക്കാണ് താക്കീത് നല്‍കിയത്. പൊതുപ്രവര്‍ത്തകനായ അരുണ്‍ചന്ദ് പാലക്കാട്ടിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

    ആധാര്‍ എന്‍ റോള്‍മെന്റിന് അധിക തുക ഫീസായി ഈടാക്കിയെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറിയെന്നുമായിരുന്നു അരുണ്‍ചന്ദിന്റെ പരാതി.പരാതി രജിസ്റ്റര്‍ ഉള്‍പ്പെടെ ഒരുതരത്തിലുള്ള രജിസ്റ്ററുകളും ഈ സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടില്ലെന്നും അരുണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 23നാണ് കളക്ടര്‍ അക്ഷയകേന്ദ്രം നടത്തിപ്പുകാരെ താക്കീത് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. 

    അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കണമെന്നും  ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.