സ്ത്രീ സമത്വം സര്‍ക്കാരുകളുടെ ഔദാര്യമല്ല: ബിഎംഎസ്

Friday 9 March 2018 2:00 am IST

 

ആലപ്പുഴ: സ്ത്രീകളുടെ അവകാശങ്ങള്‍ സര്‍ക്കാരുകളുടെ ഔദാര്യമായി കാണാന്‍ കഴിയില്ലെന്നും സ്ത്രീകളെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിയമം മൂലവും അല്ലാതെയും അകറ്റിനിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആശാമോള്‍.

 തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ, തുല്യജോലിക്ക് തുല്യ വേതനം, തൊഴില്‍ സ്ഥിരത എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. നടന്നത്. ജില്ലാ ജോയിന്റ് സെക്രട്ടറി സ്മിതാ സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് കെ. ചന്ദ്രലത, ജില്ലാ കമ്മറ്റിയംഗം സ്‌നേഹാവിജയന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

   ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബിനീഷ് ബോയ്, ജില്ലാ നേതാക്കളായ ബി. രാജശേഖരന്‍, കെ. സദാശിവന്‍പിള്ള, ടി.പി. വിജയന്‍, ടി.സി. സുനില്‍കുമാര്‍, അനിയന്‍ സ്വാമിചിറ, എന്‍. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. പ്രകടനത്തിന് ജില്ലാ നേതാക്കളായ മഞ്ജു ബൈജു, ബിന്ദു ഹരികുമാര്‍, വനജ രതീഷ്ബാബു, പി.ജി. കൃഷ്ണമ്മ, സന്ധ്യാ ബൈജു, പത്മജാ പത്മകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.