ചേര്‍ത്തല: പിന്നാക്ക ക്ഷേമ വകുപ്പില്‍ നിന്നും എടുത്ത വായ്പയില്‍ ഒരു രൂപ പോലും എസ്എന്‍ഡിപി യോഗം തിരിച്ച് നല്‍കാനില്ലെന്നും എന്നിട്ടും നിരപരാധിയായ എന്നെ പിന്തുടര്ന്ന് വേട്ടയാടുകയാണെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. എസ്എന്‍ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ദീപപ്രകാശനം നടത്തി. കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷമായി. ബേബി റാം മുഖ്യാതിഥിയായി. ഡോ.ശ്രീദേവി, ഷീബ, പ്രിയ സുമേഷ്, അമ്മിണി,75 വയസ് തികഞ്ഞ വനിതാസംഘം സാരഥികള്‍ എന്നിവരെ ആദരിച്ചു. വനജ വിദ്യാധരന്, സന്ദീപ് പച്ചയില്‍, ലോലമ്മ, അഡ്വ.സംഗീതാ വിശ്വനാഥന്, ഗീതാമധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: