വ്യാജവാറ്റ് സംഘത്തിലെ പ്രധാനി എക്‌സൈസ് പിടിയില്‍

Friday 9 March 2018 2:00 am IST

 

ചാരുംമൂട്: ചാരായം വില്പനസംഘത്തിലെ പ്രധാനി നൂറനാട് റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പാലമേല്‍ ഉളവുക്കാട് പ്രസാദ്ഭവനത്തില്‍ പ്രസാദ് (44) ആണ് എക്‌സൈസിനു കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് അറസ്റ്റിലായത്. വ്യാഴം വെളുപ്പിന് 12.50 ന് നടത്തിയ റെയിഡില്‍ ഇയാളുടെ വീട്ടില്‍ വില്പനക്ക് സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റര്‍ ചാരായവും, ചാരായം വാറ്റുന്നതിനു കരുതിയിരുന്ന 35 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. ഇയാളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി തുടര്‍ന്ന് റിമാന്റ് ചെയ്തു. മറ്റൊരു അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളിയാണ് പ്രസാദ്. നൂറനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ പ്രിവ്സ്റ്റീവ് ഓഫീസര്‍ എം.കെ.ശ്രീകുമാര്‍, സിഇഒ മാരായ കെ. അനില്‍കുമാര്‍, പ്രകാശന്‍, ബി. പ്രവീണ്‍, ഡ്രൈവര്‍ റമീസ് അലി എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.