വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതായി പരാതി

Friday 9 March 2018 2:00 am IST

 

ആലപ്പുഴ: ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐക്കാരിയായ വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐക്കാരനായ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചതായി പരാതി. തിങ്കളാഴ്ച കാമ്പസില്‍ വച്ചായിരുന്നു സംഭവം. ഫേസ് ബുക്കിലൂടെ അനാവശ്യം പോസ്റ്റു ചെയ്തതിന് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചതെന്ന് അറിയുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിന് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. എസ്എഫ്‌ഐയും മൗനം പാലിക്കുകയാണ്. സംഭവത്തില്‍ എബിവിപി ജില്ലാ സമിതി പ്രതിഷേധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.