ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമിതട്ടിപ്പ് കേസില്‍ ജോയിസ് ജോര്‍ജ് എംപിയ്ക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്കിയ സംഭവത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പരാതിക്കാര്‍.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കാര്യങ്ങള്‍ അതേപടി മൂന്നാര്‍ ഡിവൈഎസ്പി നല്കിയ റിപ്പോര്‍ട്ട് ആവര്‍ത്തിക്കുകയാണെന്നും പരാതിക്കാരും പൊതു പ്രവര്‍ത്തകരുമായ മുകേഷ്, എം.കെ. ബിജു എന്നിവര്‍ പറഞ്ഞു.
പോലീസില്‍ വിശ്വാസമില്ലെന്നും സംഭവത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് ഇരുവരും ആവശ്യപ്പെടുന്നത്. ഇക്കാര്യമടക്കം ആവശ്യപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സിംഗിള്‍ ബെഞ്ചിന് പരാതിക്കാര്‍ ഇന്ന് റിവ്യൂപെറ്റീഷന്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: