ടേക്ക് ഓഫിന് അഞ്ച് പുരസ്‌ക്കാരങ്ങള്‍

Friday 9 March 2018 3:45 am IST
"undefined"

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുസ്‌കാരങ്ങളില്‍ അഞ്ചെണ്ണം സ്വന്തമാക്കി ടേക്ക് ഓഫ്. നടിക്കും നവാഗതസംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ അടക്കമാണിത്. രണ്ടാം തവണയാണ് പാര്‍വതി സംസ്ഥാന പുരസ്‌കാരം നേടുന്നത്.

രാഹുല്‍ ആര്‍.നായര്‍ നിര്‍മിച്ചു രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത 'ഒറ്റമുറിവെളിച്ച' മാണ് മികച്ച കഥാചിത്രം. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത'രക്ഷാധികാരി ബൈജു ഒപ്പ്' നേടി. മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 37ല്‍ 28 പുരസ്‌കാരങ്ങളും പുതുമുഖങ്ങള്‍ക്കാണ്.

സംവിധായകന്‍ എം.എ. നിഷാദാണ് മികച്ച കഥാകൃത്ത്. ചിത്രം 'കിണര്‍'. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സജീവ് പാഴൂരിനെ മികച്ച തിരക്കഥാകൃത്താക്കി. മികച്ച ഗായകന്‍ ഷഹബാസ് അമനാണ്. (മായാനദി എന്ന ചിത്രത്തിലെ ''മിഴിയില്‍ നിന്നും...'' എന്ന ഗാനം), മികച്ച ഗായികയായി സിത്താര കൃഷ്ണകുമാറും തെരഞ്ഞെടുക്കപ്പെട്ടു. (വിമാനം എന്ന ചിത്രത്തിലെ ''വാനമകലുന്നുവോ...'' എന്ന ഗാനം),  'സ്വനം' എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ അഭിനന്ദ് മികച്ച നടനും 'രക്ഷാധികാരി ബൈജു' വിലെ പ്രകടനത്തിന് നക്ഷത്ര മികച്ച ബാലനടിയുമായി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം 'സിനിമ കാണും ദേശങ്ങള്‍' എന്ന ഗ്രന്ഥം രചിച്ച വി. മോഹനകൃഷ്ണനാണ്. മികച്ച ചലച്ചിത്ര ലേഖനം 'റിയലിസത്തിന്റെ യാഥാര്‍ഥ്യങ്ങള്‍' എന്ന ലേഖനത്തിലൂടെ എ. ചന്ദ്രശേഖര്‍ നേടി. 

മറ്റു പുരസ്‌കാരങ്ങള്‍ : ക്യാമറമാന്‍- മനേഷ് മാധവന്‍ (ഏദന്‍),  തിരക്കഥ (അഡാപ്റ്റേഷന്‍)- എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍), ഗാനരചയിതാവ്- പ്രഭാവര്‍മ ('ക്ലിന്റ്' എന്ന ചിത്രത്തിലെ 'ഓളത്തിന്‍ മേളത്താല്‍' എന്ന ഗാനം), പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍ (ടേക്ക് ഓഫ്), ചിത്ര സംയോജകന്‍- അപ്പു ഭട്ടതിരി (ഒറ്റമുറിവെളിച്ചം, വീരം),  കലാസംവിധായകന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്), സിങ്ക് സൗണ്ട്- സ്മിജിത്ത് കുമാര്‍ പി.ബി. (രക്ഷാധികാരി ബൈജു ഒപ്പ്), ശബ്ദമിശ്രണം- പ്രമോദ് തോമസ് (ഏദന്‍), ശബ്ദഡിസൈന്‍- രംഗനാഥ് രവി (ഇ.മ.യൗ),  ലബോറട്ടറി/ കളറിസ്റ്റ്- ചിത്രാഞ്ജലി സ്റ്റുഡിയോ (ഭയാനകം), മേക്കപ്പ്മാന്‍- രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്),  വസ്ത്രാലങ്കാരം- സഖി എല്‍സ (ഹേയ് ജൂഡ്), ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- അച്ചു അരുണ്‍കുമാര്‍ (തീരം), ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)- സ്നേഹ. എം (ഈട), നൃത്തസംവിധായകന്‍- പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്), കുട്ടികളുടെ ചിത്രം- ദീപേഷ് ടി. സംവിധാനം ചെയ്ത രമ്യാ രാഘവന്‍ നിര്‍മിച്ച 'സ്വനം'. 

പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)- വിനീതാകോശി (ഒറ്റമുറിവെളിച്ചം). പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)- വിജയ് മേനോന്‍ (ഹേയ് ജൂഡ്).  പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)-അശാന്ത് കെ. ഷാ (ലാലീബേലാ). പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)- മാസ്റ്റര്‍ ചന്ദ്രകിരണ്‍ ജി.കെ.(അതിശയങ്ങളുടെ വേനല്‍). പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)-ജോബി എ.എസ്. (മണ്ണാങ്കട്ടയും കരിയിലയും). പ്രത്യേക ജൂറി പരാമര്‍ശം (ചലച്ചിത്ര ലേഖനം) രശ്മി ജി., അനില്‍കുമാര്‍ കെ.എസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.