നീരസത്തിന് കാരണം തലശ്ശേരി-മൈസൂര്‍ റെയില്‍ പദ്ധതിക്കെതിരായ റിപ്പോര്‍ട്ടോ?

Friday 9 March 2018 4:10 am IST

കൊച്ചി: തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാതയ്‌ക്കെതിരെ ഡിഎംആര്‍സി റിപ്പോര്‍ട്ട് നല്‍കിയതാണ് ഇ.ശ്രീധരനോടുള്ള മുഖ്യമന്ത്രിയുടെയും ഇടത് സര്‍ക്കാരിന്റെയും എതിര്‍പ്പിന് കാരണമെന്ന് സൂചന. ഈ പദ്ധതി ലാഭകരമാകില്ലെന്നും കേരളത്തിലെ മൂന്നിലൊന്ന് ആളുകള്‍ക്ക് മാത്രമേ അതിന്റെ പ്രയോജനമുണ്ടാകൂ എന്നും കാട്ടിയാണ് അന്ന് ഡിഎംആര്‍സി സാധ്യതാ പഠന റിപ്പോര്‍ട്ട് നല്‍കിയത്. മുഖ്യമന്ത്രിക്കും ഇടത് സര്‍ക്കാറിനും വളരെ താത്പര്യമുള്ള പദ്ധതിക്ക് ഡിഎംആര്‍സി തുരങ്കം വെച്ചെന്ന തോന്നല്‍ ഇതോടെ സര്‍ക്കാറിന് ഉണ്ടായിക്കാണും. 

എന്നാല്‍, ലൈറ്റ് മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതിനുള്ള തടസ്സം ഈ സംഭവമായി കാണാനാവില്ല. എങ്കിലും അന്നത്തെ സാധ്യതാ റിപ്പോര്‍ട്ടോടെ ഡിഎംആര്‍സിയിലുള്ള വിശ്വാസം സര്‍ക്കാറിന് നഷ്ടമായിക്കാണാനിടയുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്. സര്‍ക്കാറിന് താത്പര്യമുണ്ടെന്ന് കരുതി സുതാര്യവും സത്യസന്ധവുമല്ലാതെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡിഎംആര്‍സിക്കാവില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.