മിനര്‍വയ്ക്ക് കിരീടം

Friday 9 March 2018 4:30 am IST
"undefined"

പഞ്ചകുള്‍: മിനര്‍വ പഞ്ചാബിന് ഐ ലീഗ് കിരീടം. സ്വന്തം തട്ടകത്തിലെ അവസാന പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തതോടെയാണ് മിനര്‍വ ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് മിനര്‍വ ഐ ലീഗ് കിരീടം തലയിലേറ്റുന്നത്. പതിനഞ്ചാം മിനിറ്റില്‍ വില്ല്യം ഒപോകുയാണ് നിര്‍ണായക ഗോള്‍ നേടിയത്്.ഈ വിജയത്തോടെ മിനര്‍വ പതിനെട്ട് മത്സരങ്ങളില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയ (1-1) നെരോക്ക എഫ്‌സി 18 മത്സരങ്ങളില്‍ 32 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. മോഹന്‍ ബഗാനാണ് മൂന്നാം സ്ഥാനം. അവസാന പോരട്ടത്തില്‍ അവര്‍ ഗോകുലം എഫ് സിയെ സമനിലയില്‍ തളച്ചു 1-1. ബഗാന് പതിനെട്ട് മത്സരങ്ങളില്‍ 31 പോയിന്റ് ലഭിച്ചു.

കിരീടവിജയം സാക്ഷത്ക്കാരിക്കാന്‍ ചര്‍ച്ചിലിനെതിരെ പോരിനിറങ്ങിയ മിനര്‍വ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. പതിമൂന്നാം മിനിറ്റില്‍ അവരുടെ ആകാശ് സാങ്‌വന്റെ ഷോട്ട് ചര്‍ച്ചില്‍ ഗോളി റിക്കാര്‍ഡോ കാര്‍ഡോസ് രക്ഷപ്പെടുത്തി.

രണ്ട് മിനിറ്റുകള്‍ക്കുശേഷം മിനര്‍വ ഗോള്‍ നേടി മുന്നിലെത്തി. ചര്‍ച്ചലിന്റെ പ്രതിരോധ തകര്‍ച്ച മുതലാക്കി വില്ല്യം ഒപോകുമാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതില്‍ ചര്‍ച്ചിലിന് ഗോള്‍ മടക്കാന്‍ അവസരമൊരുങ്ങി. ഗോള്‍മുഖത്തിനടുത്ത് നിന്ന് എല്‍ഡോര്‍ തലകൊണ്ട് 

ഗോളിലേക്ക്് തിരിച്ചുവിട്ട പന്ത് നേരിയ വ്യതാസത്തിന് മുകളിലൂടെ പറന്നുപോയി.  

ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചാണ് നെരോക്ക റണ്ണേഴ്‌സ് അപ്പായത്. സാള്‍ട്ട്‌ലേക്കില്‍ അരങ്ങേറിയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ചു. 42-ാം മിനിറ്റില്‍ നെരോക്ക മുന്നിലെത്തി. ഫെലിക്‌സാണ് സ്‌കോര്‍ ചെയ്തത്്. 73-ാം മിനിറ്റില്‍ ഡുഡു ഗോള്‍ മടക്കി ഈസ്റ്റ് ബംഗാളിന് സമിനല സമ്മാനിച്ചു. ഈ സമനിലയോടെ ഈസ്റ്റ് ബംഗാള്‍ 31 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.