ഇന്ത്യക്ക് വിജയം

Friday 9 March 2018 4:15 am IST
"undefined"

കൊളംബോ: ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുറിയില്‍ ഇന്ത്യക്ക് അനായാസ വിജയം. നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ അവര്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു.

ബൗളര്‍മാരുടെ മികവില്‍ ബംഗ്ലാദേശിനെ ഇരുപത് ഓവറില്‍ 139 റണ്‍സിലൊതുക്കിയ ഇന്ത്യ 18.4 ഓവറില്‍ നാല്  വിക്കറ്റ് നഷ്ട്ത്തില്‍ 140 റണ്‍സ് നേടി വിജയം സ്വന്തമാക്കി.സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 139, ഇന്ത്യ ഓവറില്‍ നാലു വിക്കറ്റിന് 18.4 ഓവറില്‍ നാലു വിക്കറ്റിന് 140

ധവാന്‍ 43 പന്തില്‍ അ്ഞ്ചുഫോറും രണ്ട് സി്ക്‌സറുമുള്‍പ്പെടെ 55 റണ്‍സ് നേടി. മനീഷ് പാണ്ഡ്യ 27 റണ്‍സുമായി പുറത്താകാതെ നിന്നു.സുരേഷ് റെയ്‌ന 28 റണ്‍സ് നേടി.

ബാറ്റിങ്ങിനയക്കപ്പെട്ട ബംഗ്ലാദേശ്  ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 139 റണ്‍സ് എടുത്തു.

ലിറ്റണ്‍ ദാസ്, സബീര്‍ റഹ്മാന്‍ എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തിയത്.ലിറ്റണ്‍ ദാസ് 30 പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയില്‍ 34 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. സബീര്‍ 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 30 റണ്‍സ് നേടി. ക്യാപ്റ്റന്‍ മുഹമ്മദുളള ഒരു റണ്‍സിന് പുറത്തായി.

ഇന്ത്യന്‍ പേസര്‍ ഉനദ്ഘട്ട് നാല് ഓവറില്‍ 38 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കര്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. താക്കുറിനും ചഹലിനും ഓരോ വിക്കറ്റ് ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.