ഇനിയൊരു സ്ത്രീക്കും തന്റെ അനുഭവമുണ്ടാകരുത്

Friday 9 March 2018 4:35 am IST
"undefined"

കോഴിക്കോട്: ഞാനൊരു അമ്മയാണ്,  കുഞ്ഞിനെ നഷ്ടപ്പെട്ടാല്‍ ആരായാലും പൊട്ടിത്തെറിച്ചു പോകും. സങ്കടം കൊണ്ടാണ് ഒരു പ്രാസംഗിക അല്ലാഞ്ഞിട്ടുപോലും കാര്യങ്ങളെല്ലാം വിളിച്ചു പറഞ്ഞത്. എന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്തിയവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നുള്ളതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഇനിയൊരു സ്ത്രീക്കും സിപിഎമ്മുകാരില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകരുത്... സിപിഎം അക്രമത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട കോടഞ്ചേരി വേളംങ്കോട് ജ്യോത്സന സിബി ചാക്കോയുടെ വാക്കുകളാണിത്. ലോകവനിതാ ദിനത്തില്‍ ബിഎംഎസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

 അക്രമമുണ്ടായാല്‍ ഒത്തുതീര്‍പ്പാക്കാനാണ് ആദ്യം ആളുകള്‍ വരുന്നത്. അത് അംഗീകരിക്കരുത്. പണം കൊടുത്ത് കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് ചിന്തിക്കുന്നവരുണ്ട്. അങ്ങനെയാവുമ്പോള്‍ കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കില്ല. ഇനിയൊരു സ്ത്രീക്കും തന്റെ അനുഭവമുണ്ടാവരുത്.  സത്യം തങ്ങളുടെ ഭാഗത്താണെങ്കില്‍ സഹായിക്കാനായി ആളുകളുണ്ടാവും. ഫെബ്രുവരി നാലു വരെ സിപിഎമ്മായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കാര്‍ തന്നെ കൈവിട്ട് അക്രമികളെ പിന്തുണച്ചു. ബിജെപിക്കാരായ സഹോദരങ്ങളാണ് പിന്തുണയുമായെത്തിയത്. സത്യം വിജയിക്കുമെന്നും അവര്‍ പറഞ്ഞു. 

മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുയോഗം ജ്യോത്സനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ജ്യോത്സനയെ ആദരിക്കുകയും ചെയ്തു. നടി കോഴിക്കോട് ശാരദ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷ പത്മിനി ബാലന്‍ അദ്ധ്യക്ഷയായി. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. ഗംഗാധരന്‍, ജില്ലാ സെക്രട്ടറി ശശീന്ദ്രന്‍, റീന സഹദേവന്‍, സോന എസ് മേനോന്‍, പി.വി. പ്രസന്ന, വിമല തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.