ശ്രീലങ്കയില്‍ വംശീയ ലഹള തുടരുന്നു; 81 പേര്‍ അറസ്റ്റില്‍

Friday 9 March 2018 7:48 am IST
ഭൂരിപക്ഷ സിംഹള സമുദായത്തില്‍പ്പെട്ട ബുദ്ധമതവിശ്വാസിയെ ജനക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണു തിങ്കളാഴ്ച ന്യൂനപക്ഷ മുസ്ലിംകള്‍ക്കെതിരേ ലഹള ആരംഭിച്ചത്. ഇതിനകം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും മോസ്‌കുകളും കടകളും അക്രമികള്‍ തകര്‍ത്തെന്നു ന്യൂനപക്ഷ സമുദായക്കാര്‍ പറഞ്ഞു.
"undefined"

കൊളംബോ: ശ്രീലങ്കയില്‍ സിംഹള ബുദ്ധമതാനുയായികളും ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷം തുടരുന്നു. കാന്‍ഡി ജില്ലയില്‍ 81 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയില്‍ ഇതുവരെ 45 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹളയ്ക്കു നേതൃത്വം നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്ന് പോലീസ് സൂപ്രണ്ട് റുവാന്‍ ഗുണശേഖര അറിയിച്ചു.

ഭൂരിപക്ഷ സിംഹള സമുദായത്തില്‍പ്പെട്ട ബുദ്ധമതവിശ്വാസിയെ ജനക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണു തിങ്കളാഴ്ച ന്യൂനപക്ഷ മുസ്ലിംകള്‍ക്കെതിരേ ലഹള ആരംഭിച്ചത്. ഇതിനകം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകളും മോസ്‌കുകളും കടകളും അക്രമികള്‍ തകര്‍ത്തെന്നു ന്യൂനപക്ഷ സമുദായക്കാര്‍ പറഞ്ഞു. 

അക്രമം രൂക്ഷമായതിനെത്തുടര്‍ന്നു ചൊവ്വാഴ്ച രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.