കിമ്മും ട്രംപും തമ്മില്‍ക്കാണും മെയ് മാസം

Friday 9 March 2018 11:02 am IST
''കിം ജോങ് ആണവശാക്തീകരണത്തില്‍നിന്ന് പിന്‍മാറുന്ന കാര്യം മാത്രമല്ല, ആണവ മിസൈലുകളുടെ പരീക്ഷണം നിര്‍ത്തുന്നകാര്യവും സംസാരിക്കുന്നു. മികച്ച പുരോഗതിയാണിത്.
"undefined"

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ തലവന്‍ ജിം ജോങ് ഉനും തമ്മില്‍ കൂടിക്കാണുന്നു. മിക്കവാറും മെയ്മാസം കൂടിക്കാഴ്ച നടക്കും. കൊറിയയിലേക്കുള്ള കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചതായി വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് ക്ഷണം കൈമാറിയ ദക്ഷിണ കൊറിയ പ്രതിനിധികള്‍ പറഞ്ഞു.

ട്രംപ് ട്വിറ്റര്‍വഴി കിമ്മിന്റെ പുതിയ തുടക്കത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചു. ''കിം ജോങ് ആണവശാക്തീകരണത്തില്‍നിന്ന് പിന്‍മാറുന്ന കാര്യം മാത്രമല്ല, ആണവ മിസൈലുകളുടെ പരീക്ഷണം നിര്‍ത്തുന്നകാര്യവും സംസാരിക്കുന്നു. മികച്ച പുരോഗതിയാണിത്. ഉപരോധം പക്ഷേ ധാരണയിലെത്തുംവരെ തുടരും. കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്,' ട്രംപ് ട്വീറ്റ് ചെയ്തു.

കൂടിക്കാഴ്ചയെ ചരിത്രപരം എന്നാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ വിശേഷിപ്പിച്ചത്. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാന്‍ ഈ ചര്‍ച്ചയിലൂടെ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സമാധനത്തിന് അനുകൂല സൂചനകള്‍ എന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ശരിയായ ദിശയിലുള്ള ചുവടുവെപ്പെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഏറെ അഭിനന്ദാര്‍ഹമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു മുമ്പ് ഏപ്രിലില്‍ ട്രംപുമായി താന്‍ ചര്‍ച്ച നടത്തുമെന്നും ആബെ പറഞ്ഞു.

പതിനെട്ടു വര്‍ഷം മുമ്പ് അമേരിക്കന്‍-ഉത്തര കൊറിയന്‍ നേതാക്കന്മാര്‍ തമ്മില്‍ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതാണ്. കിന്നിന്റെ അച്ഛന്‍ കിം ജോങ് ഇല്‍ ചര്‍ച്ചയ്ക്കായി ബില്‍ ക്ലിന്റണെ ക്ഷണിച്ചു. ക്ലിന്റണ്‍ അത് സ്വീകരിച്ചു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്ക് ക്ലിന്റന്റെ കാലാവധി അവസാനിച്ചു. 

കിം ജോങ്ങിന്റെ സഹോദരി ദക്ഷിണകൊറിയയില്‍ താരമാവുന്നു

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.