ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയില്‍ സിആര്‍പിഎഫ് സ്ഥിരം ക്യാമ്പ് വരുന്നു

Friday 9 March 2018 9:27 am IST
"undefined"

ഛത്തീസ്ഗഡ്: മാവോയിസ്റ്റുകളെ വേട്ടയാടാന്‍ ഛത്തീസ്ഗഡിലെ അബുജമഠ് വനത്തില്‍ മൂന്ന് സ്ഥിരം ക്യാമ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. സി.ആര്‍.പി.എഫും സംസ്ഥാന പോലീസും സംയുക്തമായാണ് ക്യാമ്പ് സ്ഥാപിക്കുന്നത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഈ മേഖലയില്‍ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടയില്‍ കാടിനുള്ളില്‍ വച്ച് 37 സൈനികരാണ് ഈ വര്‍ഷം മരിച്ചത്. സാധാരണ ഗതിയില്‍ വനത്തിനുള്ളില്‍ താത്കാലികമായി ക്യാമ്പ് സ്ഥാപിക്കുകയും പട്രോളിങ് നടത്തുകയാണ് പതിവ്. ഇതില്‍ നിന്നു വ്യത്യസ്തമായാണ് സ്ഥിരം ക്യാമ്പ് നിര്‍മിക്കാനൊരുങ്ങുന്നത്.

ബസ്തര്‍ റീജണില്‍ നിന്നുള്ള സൈനികരാണ് ഇതുവരെ അബുജമഠില്‍ പട്രോളിങ് നടത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.