കര്‍ണാടക ലോകായുക്തയ്ക്ക് കുത്തേറ്റ സംഭവം: ഡിസിപിക്ക് സസ്‌പെന്‍ഷന്‍

Friday 9 March 2018 9:34 am IST
"undefined"

ബംഗളൂരു: കര്‍ണാടകത്തിലെ ലോകായുക്ത പി. വിശ്വനാഥ ഷെട്ടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സുരക്ഷാവീഴ്ച വരുത്തിയതിന് ഡിസിപിക്ക് സസ്‌പെന്‍ഷന്‍. ഡിസിപി യോഗേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ലോകായുക്ത പി. വിശ്വനാഥ ഷെട്ടിയെ തേജരാജ് ശര്‍മ എന്നയാള്‍ ഓഫീസിനുള്ളില്‍വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ചേംബറിനു പുറത്ത് ഗണ്‍മാന്‍ കാവല്‍ നില്‍ക്കേയായിരുന്നു സംഭവം. അക്രമിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.