മഹാരാഷ്ട്രയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ പൊട്ടിത്തെറി: മൂന്ന് മരണം

Friday 9 March 2018 9:57 am IST
"undefined"

മുംബൈ: മഹാരാഷ്ട്രയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മൂന്ന് മരണം. വ്യാഴാഴ്ച രാത്രി 11.15ഓടെ ഉണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

കമ്പനിയിലെ കെമിക്കല്‍ പ്ലാന്റില്‍ 25 ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന ദ്രാവകത്തില്‍ നിന്നുണ്ടായ പൊട്ടിത്തെറിയാണ് തീപിടുത്തത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം 10 കിലോ മീറ്റര്‍ വരെ ഉണ്ടായി. കമ്പനിയുടെ ബോയിലര്‍ റുമിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ഇത് പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് കമ്പനികളിലേക്കും തീപടര്‍ന്നതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.