സത്യപ്രതിജ്ഞ ചടങ്ങ് ; മാണികിനെ ക്ഷണിക്കാന്‍ ബിപ്ലബ്കുമാര്‍ ദേവ് നേരിട്ടെത്തി

Friday 9 March 2018 10:30 am IST

അഗര്‍ത്തല: ത്രിപുരയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പങ്കെടുക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ബിജെപി നേതാക്കള്‍ സിപിഎം ഓഫീസിലെത്തി ക്ഷണിച്ചു. നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവുമാണ് മാണികിനെ ക്ഷണിക്കാന്‍ നേരിട്ടെത്തിയത്.പാര്‍ട്ടി ഓഫീസിലെത്തിയാണ് ബിജെപി നേതാക്കള്‍ മുന്‍മുഖ്യമന്ത്രിയെ ക്ഷണിച്ചത്.

മുഖ്യമന്ത്രി പദം രാജിവെച്ച ഉടന്‍തന്നെ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയ മണിക് സര്‍ക്കാരിന്റെ നടപടിയെ ബിജെപി നേതാക്കള്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവമാണിത് കാണിക്കുന്നതെന്നും മറ്റു നേതാക്കള്‍ അനുകരിക്കേണ്ടതാണിതെന്നും രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍മുഖ്യമന്ത്രി എന്ന നിലയ്ക്കും പ്രതിപക്ഷനേതാവ് എന്ന നിലയ്ക്കും അദ്ദേഹത്തിന് മികച്ച സൗകര്യങ്ങളോടെയുള്ള വീടൊരുക്കാനുള്ള ബാധ്യതയുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.