ത്രിപുരയില്‍ ബിജെപി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

Friday 9 March 2018 8:20 am IST
"undefined"

അഗര്‍ത്തല: ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനവാസി നേതാവായ ജിഷ്ണു ദേബ് ബര്‍മ്മന്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

59 അംഗ സഭയില്‍ 43 സീറ്റുകളാണ് ബിജെപി-ഐപിഎഫ്ടി സഖ്യം നേടിയത്. 48കാരനായ ബിപ്ലബ് കുമാര്‍ ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ്. നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.