അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

Friday 9 March 2018 10:52 am IST
ശ്രീധരനെ അപമാനിച്ച് ഇറക്കിവിട്ടതാണെന്നും സര്‍ക്കാര്‍ കൗശത്തോടെ കാര്യങ്ങള്‍ നീക്കുകയാണെന്നും കുറ്റപ്പെടുത്തിയ ചെന്നിത്തല സര്‍ക്കാര്‍ അഴിമതിക്കുവേണ്ടിയാണോ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
"undefined"

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കെ.മുരളീധരന്‍ നല്‍കിയ നോട്ടീസാണ് സ്പീക്കര്‍ തള്ളിയത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അതിനിടെ, ഇ. ശ്രീധരനെ സര്‍ക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശ്രീധരനെ അപമാനിച്ച് ഇറക്കിവിട്ടതാണെന്നും സര്‍ക്കാര്‍ കൗശത്തോടെ കാര്യങ്ങള്‍ നീക്കുകയാണെന്നും കുറ്റപ്പെടുത്തിയ ചെന്നിത്തല സര്‍ക്കാര്‍ അഴിമതിക്കുവേണ്ടിയാണോ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.