ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് ഇന്ത്യയിലെത്തും

Friday 9 March 2018 11:19 am IST
"undefined"

ന്യൂദല്‍ഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മക്രോണ്‍ ഇന്ത്യയിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം ഭാര്യയും വിവിധ വ്യവസായ പ്രമുഖരും മന്ത്രിതല ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ ഉഭയകക്ഷി വിഷയങ്ങളും പരിസ്ഥിതി, രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ സുരക്ഷ, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും സന്ദര്‍ശനം വഴിവെയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഭീകരത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.

മാര്‍ച്ച് 11 ന് നടക്കുന്ന അന്താരാഷ്ട്ര സോളാര്‍ അലൈന്‍സില്‍ മോദിയോടൊപ്പം മാക്രോണും പങ്കെടുക്കും. 2016 ജനുവരിയിലാണ് അവസാനമായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.