തിരുവനന്തപുരം: സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല കമ്മീഷന് റിപ്പോര്‍ട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളും രേഖയുമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തള്ളണമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണമില്ലാത്തതുകൊണ്ട് മാത്രം കമ്മീഷനെ തള്ളിപ്പറയാനാകില്ലെന്നും കമ്മീഷന്റെ നിയമനം സാധുവാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: