സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം: ബിഎംഎസ്

Friday 9 March 2018 12:17 pm IST

 

കൊല്ലം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍  ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചിന്നക്കട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളും പീഡനങ്ങളും കേരളത്തിന്റെ വിദ്യാ സമ്പന്നമായ ജനസമൂഹത്തിന്  അപമാനമാണ്. സര്‍ക്കാര്‍ അഴിമതിയും കെടുകാര്യസ്ഥതയിലും ആണ്ടുകിടക്കുമ്പോള്‍ സ്ത്രീ സുരക്ഷപോലുള്ള പ്രശ്‌നങ്ങള്‍ക്ക്  അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി  കെ.എസ്. നസ്സിയ അദ്ധ്യക്ഷയായി. യോഗത്തില്‍ ലിസ്സി രാജേന്ദ്രന്‍, അഡ്വ. കെ.ആര്‍. അമ്പിളി, സുറുമി എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.