വിവാഹ മോചന തുക സ്വച്ഛ് ഭാരത് പദ്ധതിക്ക് സംഭാവന നല്‍കി യുവതി

Friday 9 March 2018 12:23 pm IST
"undefined"

ന്യൂദല്‍ഹി: വിവാഹമോചനത്തിന് ജീവനാംശമായി ലഭിച്ച 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത പദ്ധതിയ്ക്ക് സംഭാവന ചെയ്ത് യുവതി. ജമ്മുകശ്മീര്‍ സ്വദേശിയായ ദന്തഡോക്ടര്‍ മേഘയാണ് ഇത്തരത്തില്‍ മാതൃകയായത്. കടുത്ത് മോദി ആരാധികയായ ഡോ. മേഘ 2011ല്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയപ്പോള്‍ത്തന്നെ ജീവനാംശമായി ലഭിക്കുന്ന തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ വാക്ക് പാലിച്ചിരിക്കുകയാണ് മുപ്പതുകാരിയായ ഡോക്ടര്‍.

രാജ്യത്തിന് വേണ്ടി അതിശയകരമായ കാര്യങ്ങള്‍ ചെയ്യുന്ന നരേന്ദ്രമോദിയോട് തനിക്ക് ആരാധനയാണ് ഇന്ത്യയെ മാലിന്യമുക്തമാക്കുന്ന പ്രക്രികയയില്‍ പങ്കാളിയാകുന്നതിന് വിവാഹമോചനത്തിലൂടെ ലഭിച്ച പണം ഉപയോഗിക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെയും ഈ തീരുമാനത്തിലൂടെ വെല്ലുവിളിക്കുകയാണ് മേഘ. ജീവനാംശമായി ലഭിക്കുന്നതില്‍ നിന്ന് ഒരു രൂപ പോലും സ്വന്തം ആവശ്യത്തിനായി താന്‍ ചെലവഴിക്കില്ലെന്ന മേഘ തീരുമാനച്ചതും അതുകൊണ്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.