ഷുഹൈബ് വധം: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Friday 9 March 2018 12:25 pm IST
"undefined"

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് എടുക്കാന്‍ സിബിഐ ഡയറക്ടറിനോട് നിര്‍ദ്ദേശിക്കാന്‍ സിംഗിള്‍ ബഞ്ചിന് അധികാരം ഇല്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും സംസ്ഥാനസര്‍ക്കാര്‍ ഡിവിഷന്‍ബെഞ്ചിനെ സമീപിക്കുക. സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആയിരിക്കും കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. കൊലപാതകം നടന്ന് 25 ദിവസമേ ആയിട്ടുള്ളു. ഈ സമയത്തിനുള്ളില്‍ 11 പ്രതികളെ ഇതു വരെ അറസ്റ്റ് ചെയ്യാനായിട്ടുണ്ട്. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് നല്‍കിയ നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.