വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

Friday 9 March 2018 12:46 pm IST
"undefined"

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ഥിനിയായ വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആലങ്ങാട് കളപ്പറമ്പത്ത് ജോസഫിന്റെ ഭാര്യ നീതയാണ് വനിതാ ദിനത്തില്‍ ക്രൂരതക്ക് ഇരയായത്.

ഓട്ടോ ചാര്‍ജ് നല്‍കുന്നതിനിടെ ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ മര്‍ദിക്കുകയും മുഖം നിലത്ത് ഉരയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. ആലുവ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ചികിത്സയിലുള്ള യുവതിയുമായി കമ്മീഷനംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ സംസാരിച്ചു.

നാളെ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ യുവതിയെ സന്ദര്‍ശിക്കും. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കമ്മീഷന്‍ ഗൗരവത്തില്‍ കാണുമെന്നും ഈ സംഭവത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ചെയര്‍പെഴ്‌സണ്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അടിയന്തര പോലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.