ഇ.ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതിക്കാര്‍ക്കുവേണ്ടി: രാജഗോപാല്‍

Friday 9 March 2018 12:48 pm IST
കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സിയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ ജനകീയ മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ എം പി യായിരുന്ന പി രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ഞാനും പങ്കെടുത്തിരുന്നു.
"undefined"

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന്  ഇ.ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതിക്കാര്‍ക്കുവേണ്ടിയാണെന്ന് ഒ രാജഗോപാല്‍. ലോകം മുഴുവന്‍ അംഗീകരിക്കുന്ന സാങ്കേതിക വിദഗ്ധനാണ് ശ്രീധരന്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ മാത്രമല്ല ചൈന ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ശ്രീധരന്റെ സേവനം തേടിയിട്ടുണ്ട്. അത്തരമൊരാളെ സ്വന്തം നാട്ടില്‍ അപമാനിക്കുന്നത് ദുഖകരവും പ്രതിഷേധാര്‍ഹവുമാണ്. നിയമസഭയില്‍ രാജഗോപാല്‍ പറഞ്ഞു.അഴിമതി രഹിതമായി, ഗുണനിലവാരം ഉറപ്പാക്കി, സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഇ.ശ്രീധരന്റെ മികവ് എല്ലാവരും അംഗീകരിച്ചതാണ്.

കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സിയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ ജനകീയ മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ എം പി യായിരുന്ന പി രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ ഞാനും പങ്കെടുത്തിരുന്നു. വികസനത്തിന് തടസ്സം നില്‍ക്കുന്ന കമ്മീഷന്‍ മോഹികളാണ് ശ്രീധരനെ ഓടിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു  പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്ചുതാനന്ദന്‍ പറഞ്ഞത്.

 സമാനമായ സാഹചര്യമാണ് പിണറായി സര്‍ക്കാറും ഉണ്ടാക്കിയിരിക്കുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു. ശ്രീധരനെ അപമാനിക്കുന്നതിനെതിരെ ജനവികാരം ഉയരണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.