തിരുവനന്തപുരം: തനിക്കെതിരെ ഉന്നത ഗൂഢാലോചന നടക്കുന്നതായി ഡിജിപി ജേക്കബ് തോമസ്. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച് ജേക്കബ് തോമസ് പരാതി നല്കി.
ഹൈക്കോടതി ജഡിജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജേക്കബ് തോമസ് പറയുന്നു. ചീഫ് സെക്രട്ടറി മുഖേനെയാണ് പരാതി നല്‍കിയത്.
പാറ്റൂര്‍, ബാര്‍കോഴ കേസുകളിലെ പുനപരിശോധിക്കണമെന്നും വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ജേക്കബ് തോമസ്.വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: