ഇറാനില്‍ തട്ടം ഊരി സ്ത്രീകളുടെ പ്രതിഷേധം

Friday 9 March 2018 3:27 pm IST
"undefined"

ടെഹ്‌റാന്‍: ഇറാനില്‍ തട്ടം വലിച്ചൂരി തെരുവ് വീഥികളില്‍ സ്ത്രീകളുടെ പ്രതിഷേധം. തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്ക്കാരിന്റെനടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാനിലെ സ്ത്രീകള്‍ തെരുവ് കീഴടക്കിയത്. അന്താരാഷ്ട്ര വനിതാദിനത്തില് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സ്ത്രീകള്‍ ശക്തമായപ്രതിഷേധം നടത്തി വരികയാണ്. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും വിചാരണ നേരിടുകയാണ്.

രണ്ട് മാസവും പിഴയാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാണ്. നിര്‍ബന്ധിത ഹിജാബിനെതിരേ ഒട്ടേറെ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറാനില്‍ അടുത്തകാലത്ത് രംഗത്തെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.