ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ കോളജിനു മുന്നില്‍ കുത്തിക്കൊന്നു

Friday 9 March 2018 4:29 pm IST
"undefined"

ചെന്നൈ: കെ.കെ നഗറില്‍ വിദ്യാര്‍ത്ഥിനിയെ കോളജിനു മുന്നില്‍ വെച്ച് കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലെ മീനാക്ഷി വനിതാ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിനി അശ്വനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അഴകേശന്‍ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കോളജിനു മുന്നില്‍ നിന്നും കുത്തേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.