കൊച്ചി: ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പിന്നാലെ ജസ്റ്റിസ് കെമാല്‍ പാഷക്ക് സ്ഥാനചലനം. കെമാല്‍ പാഷയുടെ ബെഞ്ച് മാറ്റി. ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നുമാണ് അദ്ദേഹത്തിനെ മാറ്റിയത്.
23 ജഡ്ജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ടെന്നും നടപടിയില്‍ ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തില്‍ അസ്വാഭാവികത ഇല്ലെന്നുമാണ് ഇതു സംബന്ധിച്ച വിശദീകണം. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചിരുന്നത്ജസ്റ്റിസ്കെമാല് പാഷയായിരുന്നു. ഈ ചുമതലയില്‍ നിന്നാണ്ഹൈക്കോടതി രജിസ്ട്രാര്‍ അദ്ദേഹത്തെ മാറ്റിയത്.
ഷുഹൈബ്വധം സിബിഐ അന്വേഷണത്തിന്വിട്ട കെമാല്‍ പാഷയുടെ ഉത്തരവ്സര്ക്കാരിന് തിരിച്ചടിയായിരുന്നു. ഇതിനെതിരെ ഡിവിഷന് ബെഞ്ചിന്അപ്പീല് നല്‍കാനുള്ള ഒരുക്കത്തിലാണ്സര്ക്കാര്. അതേ സമയം, കതിരൂര്‍ മനോജ് വധം പരിഗണിക്കുന്ന ജസ്റ്റിസ്കെമാല്‍ പാഷയുടെ ബെഞ്ച്തന്നെ തുടര്‍ന്നും ഇതില്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: