ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ജേക്കബ് തോമസ് പരാതി നല്‍കി

Friday 9 March 2018 5:53 pm IST

തിരുവനന്തപുരം: രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പരാതിയുമായി ഡിജ.പി ജേക്കബ് തോമസ്. ജസ്റ്റിസ് ഉബൈദിനും, എബ്രഹാം മാത്യുവിനും എതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക്ജേക്കബ് തോമസ് പരാതി നല്‍കി.

ജൂഡിഷ്യറിയുടെ സ്വാധീനം തനിക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.പല കേസുകളിലും തനിക്കെതിരെ തുടര്‍ച്ചായി വിമര്‍ശനങ്ങളുണ്ടായി. ഇത് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ജേക്കബ് തോമസ് പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.സര്‍വീസ് കാലാവധിയില്‍ ഇതുവരെ സത്യസന്ധമായാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അഴമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ നിശബ്ദനാക്കാനുള്ള നടപടികളാണ് ഉണ്ടാവുന്നതെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.