ജീവനാംശമായി ലഭിച്ച 45 ലക്ഷം സ്വച്ഛ് ഭാരത് പദ്ധതിക്ക്

Friday 9 March 2018 9:48 pm IST

ന്യൂദല്‍ഹി : വിവാഹ ബന്ധം വേര്‍പെടുത്തിയതിലൂടെ ലഭിച്ച ജീവനാംശമായ  45 ലക്ഷം രൂപ സ്വച്ഛ് ഭാരത് പദ്ധതിക്ക് യുവതി സംഭാവനയായി നല്‍കി. ജമ്മു സ്വദേശിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയുമായ ഡോ. മേഘ മഹാജനാണ് സ്വച്ഛ് ഭാരതിനായി ഇത്രയും തുക സംഭാവന നല്‍കിയിരിക്കുന്നത്. 

ദന്തല്‍ സര്‍ജനായ മേഘ 2011ല്‍ വിവാഹ മോചനത്തിനായി ഹര്‍ജി നല്‍കിയെങ്കിലും കഴിഞ്ഞ നവംബറിലാണ് കോടതി ഇത് അംഗീകരിച്ച് 45 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവായത്. വിവാഹ മോചനത്തിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ പൊതുവേ പലരും  ധൂര്‍ത്തടിക്കുന്നതായി ആരോപണമുണ്ട്. ഈ ധാരണ തെറ്റാണെന്ന് കൂടി തെളിയിക്കുന്നതിനായാണ് ജീവനാംശം മുഴുവന്‍ സഭാവന നല്‍കാന്‍ തീരുമാനിച്ചത്. 

പ്രധാനമന്ത്രിയുടെ വലിയൊരു ആരാധികയാണ് താനെന്നും, ഇന്ത്യയുടെ അഭിവൃദ്ധിക്കായി ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാലാണ് ജീവനാംശം തന്നെ സംഭാവന നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും  സ്വച്ഛ്ഭാരത് കമ്മിറ്റിക്ക് അയച്ച കത്തില്‍ മേഘ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.