അന്ന് സിപിഎം വീട് കയറി ആക്രമിച്ചു; ഇന്ന് ത്രിപുരയുടെ മുഖ്യമന്ത്രി

Friday 9 March 2018 7:18 pm IST

ന്യൂദല്‍ഹി: ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ബിപ്ലവ് ദേവിന് സിപിഎമ്മിനോടുള്ള മധുരപ്രതികാരം കൂടിയാണത്. അക്രമരാഷ്ട്രീയം ആദര്‍ശമാക്കിയ സിപിഎം ബിപ്ലവിനെയും ആക്രമിച്ചിട്ടുണ്ട്, അതും വീട്ടില്‍ക്കയറി. മാര്‍ക്‌സിസ്റ്റ് അസഹിഷ്ണുതക്ക് ത്രിപുരയിലെ ജനങ്ങള്‍ നല്‍കിയ മറുപടി കൂടിയാകുന്നു ബിപ്ലവ് കുമാര്‍ ദേവെന്ന പുതിയ മുഖ്യമന്ത്രി. 

കണ്ണൂര്‍ കൊലപാതകങ്ങള്‍ക്കെതിരെ ഇരകളെ സംഘടിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദല്‍ഹി കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ്ബില്‍ മലയാളി സംഘടനയായ 'നവോദയം' സംഘടിപ്പിച്ച പരിപാടിയില്‍ ബിപ്ലവ് ദേവിന്റെ ഭാര്യ നിതി ദേവ് ത്രിപുരയിലെ അനുഭവം വിവരിച്ചിരുന്നു. കേരളത്തെപ്പോലെ ത്രിപുരയിലും ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണ് നിതി പറഞ്ഞു. തന്റെ ഭര്‍ത്താവിനെ വീട് കയറി ആക്രമിച്ചു. കേരളത്തിലെ സിപിഎം ക്രൂരത രാജ്യം മുഴുവന്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ത്രിപുരയിലേത് പുറത്തറിഞ്ഞിട്ടില്ല. കേരളത്തോടൊപ്പം ഇതും ചര്‍ച്ചയാകണമെന്ന് അവര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ പന്ത്രണ്ട് പ്രവര്‍ത്തകരെയാണ് സിപിഎം കൊലപ്പെടുത്തിയത്. ബിജെപിക്ക് വോട്ടു ചെയ്തതിന് ഒരു ആദിവാസി യുവതിയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തല്ലിക്കൊന്നു. തെരഞ്ഞെടുപ്പിന് ശേഷവും ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.